തട്ടിന്‍പുറത്ത് ഒരുതരം നീല കലര്‍ന്ന അരണ്ട വെളിച്ചമാണ്. അവിടം അനന്തമാണ്. ആയതാര്‍ത്ഥമാണ്. കുട്ടിക്കാലത്ത് എനിക്ക് തട്ടിന്‍പുറം വളരെ ഇഷ്ടമായിരുന്നു. ഉച്ചക്ക് എല്ലാവരുംഉറങ്ങുമ്പോള്‍ ഞാന്‍ ആരും അറിയാതെ അവിടെ പോയി ഇരിക്കും. എപ്പോഴും അവിടെനിന്നുപുതിയതെന്തെങ്ങിലും കിട്ടാറുണ്ട്. അമ്മൂമ്മ കുട്ടിക്കാലത്ത് കളിച്ചിരുന്ന പാവക്കുട്ടിയോ, മുത്തച്ഛന്റെവാക്കിംഗ് സ്ടിക്കോ അങ്ങിനെ വല്ലതും. സമയം മഞ്ഞില്‍ ഉറഞ്ഞു കട്ടിയായ ഒന്നായി അവിടെതടവിലാക്കപ്പെട്ടത് പോലെ. അവിടം അനാദിയും അനന്തവും ആണ്.
എന്റെ തട്ടിന്‍പുറത്താണ് ഞാനെന്റെ മനസ്സിന്റെ കാണാമുഖങ്ങള്‍ സൂക്ഷിച്ചുവയ്ക്കാറ് . ഇതെന്റെതട്ടിന്‍പുറം. എല്ലാവര്‍ക്കും ഈ തട്ടിന്‍പുറത്തേയ്ക്ക് സ്വാഗതം!